സ്ത്രീകളേ നിങ്ങൾ സന്തോഷിയ്ക്കു
സ്ത്രീകളേ നിങ്ങൾ ആഘോഷിയ്ക്കു
ജീവിതം ഒന്നേ ഉളളു
ഈ കുറിപ്പ് എഴുതുവാനുള്ള പ്രേരണ ഒപിയിൽ നിത്യവും കാണുന്ന ജീവിതങ്ങളാണ്. ദിവസവും ഉത്തരവാദിത്വങ്ങൾ കൃത്യമായി നിർവ്വഹിയ്ക്കുവാൻ ശ്രമിയ്ക്കുകയും എന്നാൽ ഓരോ ദിവസവും തീരുമ്പോൾ ഒരു സന്തോഷവും ഇല്ല ഡോക്ടറേ എന്ന് ദുഖത്തോടെ വിതുമ്പൽ അടക്കുന്ന ആ മനസ്സുകൾ ആ മുഖങ്ങൾ
ലോകത്തിൽ തന്നെ ആയുർവ്വേദമെന്ന ചികിത്സാരീതി ആരോഗ്യ സംരക്ഷണ ത്തെപറ്റി ആദ്യമായി സമഗ്രമായ ഒരു ദർശനം ആവിഷ്ക്കരിച്ചിട്ടുണ്ട്. ശസ്ത്രക്രിയയുടെ പിതാവായ സുശ്രുതാചാര്യനാണ് വ്യക്തിയുടെ ആരോഗ്യത്തിൽ ശരീരത്തിനോടൊപ്പം മന സ്സിനും അതിലുപരി ആത്മാവിനും സംബന്ധമുണ്ടെന്ന് സിദ്ധാന്തം അവതരിപ്പിച്ചത്. ശാരീ രികമായ ആരോഗ്യത്തിനൊപ്പം പ്രസന്നമായ ആത്മഭാവവും മനസ്സും ഇന്ദ്രിയങ്ങളുമുണ്ട ങ്കിലെ ഒരാളെ പൂർണ്ണ ആരോഗ്യവാനായി ആയുർവ്വേദം കണക്കിലെടുക്കുകയുള്ളൂ. ആ രീതിയിൽ ചിന്തിച്ചാൽ നമ്മളിൽ എത്രപേർ പ്രത്യേകിച്ചും സ്ത്രീകൾ ആരോഗ്യവതികളാണ് എന്നത് ഒരു ചോദ്യമായി വരുന്നു. സ്ത്രീയുടെ ആരോഗ്യമാകട്ടെ സാമൂഹികാരോഗ്യത്തിന്റെ ആണിക്കല്ലുമാണ്. കേരളത്തിലെ സ്ത്രീകളിൽ 31.4 ശതമാനം പേർക്ക് രക്താതിസമ്മർദ്ദം ഉണ്ട് എ ന്നതും 35-49 പ്രായപരിധിയുള്ള സ്ത്രീകളിൽ 10ൽ ഒരാൾക്ക് തീവമായപ്രമേഹ സാദ്ധ്യതയുണ്ട് എന്നതുമായ കണക്കുകൾ സ്ത്രീയുടെ അനാരോഗ്യത്തിന്റെ നേർകാഴ്ച കളാണ്.
ഭാരതത്തിലെ രോഗ- ആരോഗ്യ പരിസ്ഥിതിയെ ഏകദേശം രണ്ടാം നൂറ്റാണ്ട് മുതലെ ങ്കിലും നിരീക്ഷിച്ച് വരികയാണ് ആയുർവ്വേദം. തണഭാവത്തെ പ്രകൃതിയോട് ആണ് ആയുർവ്വേദം ചേർത്തു നിർത്തുന്നത്. പൗരുഷഭാവത്തെ ആകട്ടെ സൃഷ്ടിയുടെ ഉല്പത്തി സ്ഥാനമായും അപ്പോൾ തണഭാവത്തിന്റെ പൂർണ്ണമായ ആരോഗ്യം കുടുംബത്തിന്റെ യും അത് വഴി സമൂഹത്തിന്റെയും ഏറ്റവും പ്രാധാന്യമർഹിയ്ക്കുന്ന കരുതലർഹിയ്ക്കുന്ന ഭാഗമായാണ് ആയുർവ്വേദത്തിന്റെയും മറ്റു ചികിത്സാരീതികളുടേയും സമീപനം.
ആരോഗ്യത്തിന്റെ നേർഭാവമാണ് പ്രസന്നത അഥവാ സന്തുഷ്ടി. സാമൂഹികമായ മാനങ്ങളിൽ പലതിലും വൻ പുരോഗതി കൈവരിച്ചെങ്കിലും കേരളീയ സ്ത്രീ വൈയക്തിക തലത്തിൽ വേണ്ട്രത പ്രസന്നതയോ സന്തുഷ്ടിയോ തികഞ്ഞവളല്ല. ആയുർവ്വേദം നിർവ്വചി യ്ക്കുന്ന വൈയക്തികാരോഗ്യത്തിന്റെ കുറവ് ഒരു പക്ഷെ അവളിൽ അനാരോഗ്യമായി അ വതരിയ്ക്കുന്നത് മദ്ധ്യവയസ്സിലോ ആർത്തവവിരാമത്തിന് ശേഷമോ ആകാം. അപ്പോൾ ആ അനാരോഗ്യത്തിന് തടയിടാനും തന്റെ തിരക്കുകളിലും ഉത്തരവാദിത്വങ്ങളിലും പൂർണ്ണ മായി മുഴുകുമ്പോൾ തന്നെ ഏറ്റവും ആരോഗ്യവതിയായിരിയ്ക്കുവാനും ചിലകാര്യങ്ങൾ ആയുർവ്വേദം മുന്നോട്ട് വെയ്ക്കുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ടവ നമുക്കു നോക്കാം. ആത്മഭാവത്തെ അറിയുക.
ദിവസങ്ങൾ ഓടി തീർക്കുമ്പോൾ സംതൃപ്തിയും സന്തോഷവും അനുഭവപ്പെടുന്നില്ല. എന്ന തോന്നൽ പലരിലും കാണപ്പെടുന്നു. ചിലരിലെങ്കിലും പ്രസരിപ്പും ഊർജ്ജ വുമെല്ലാം നഷ്ടപ്പെട്ട് മുന്നോട്ട് നീങ്ങുവാനുളള പ്രത്യാശ പോലും ക്ഷയിയ്ക്കുന്നതായി കാണപ്പെടുന്നു.
മനുഷ്യനിൽ ശരീരവും മനസ്സും പ്രവൃത്തിയുടെ പരസ്പരപൂരകങ്ങളായ അധിഷ്ഠാന ങ്ങളാണ്. എന്നാൽ അവ പ്രവർത്തിയ്ക്കപ്പെടുന്നത് ആത്മാവെന്ന ചേതനയുടെ ശക്തിയിലാ കുന്നു. ശരീരത്തിനേയും മനസ്സിനേയും നന്നായി പരിപാലിച്ചാലെ നേരത്തെ സൂചിപ്പിച്ച പ്രസന്നതയുളള സ്വസ്ഥനാകാൻ കഴിയു. ശരീരത്തെ നിലനിർത്തുന്ന പ്രധാന ഘടകങ്ങൾ നാം ശീലിയ്ക്കുന്ന ആഹാരങ്ങളും വിഹാരങ്ങളുമാകുമ്പോൾ മനസ്സിനെയാകട്ടെ ചിന്തകൾ വികാരങ്ങൾ സങ്കൽപ്പം എന്നിവയാണ് നിലനിർത്തുന്നത്. ആത്മഭാവത്തെ അറിയുക വഴി ശരീരത്തിനും മനസ്സിനും സ്വയമേവ ആരോഗ്യത്തിലേയ്ക്കു തിരിയുവാനുള്ള സാഹചര്യ മുണ്ടാകുന്നു. ആത്മഭാവത്തെ അറിയുവാൻ താഴെ പറയുന്ന കാര്യങ്ങൾ പരിശീലിയ്ക്കുന്നത് നന്ന്.
നമ്മുടെ ജിവിതത്തിന്റെ റഫറൽ പോയന്റ് നാമാവുക തന്റെ സാഹചര്യങ്ങളോ ചുറ്റുമുള്ള വ്യക്തികളുടെ പെരുമാറ്റമോ ആകരുത് തന്റെ സ് ന്തോഷത്തെ തീരുമാനിയ്ക്കുന്നത്. മറിച്ച് അത് നാം തന്നെ ആയിരിയ്ക്കണം. ഒന്നിനോടും ആരോടും വെറുപ്പോ ആസക്തിയോ വേണ്ട. മറിച്ച് നമ്മുടെ ഉത്തരവാദിത്വങ്ങൾ കൃത്യമായി സമാധാനത്തോടെ ആ നിമിഷത്തിൽ ശ്രദ്ധിച്ചുകൊണ്ട് നിർവ്വഹിച്ചുകൊണ്ട് ഇരിയ്ക്കുക. സത്വബോധം എന്നു പറയുന്ന ഇതിൽ സ്ഥിതിചെയ്യുമ്പോൾ സ്വാസ്ഥ്യം തന്നെത്താൻ വ ന്നുചേരും.
– ധ്യാനം – പ്രാണായാമം പ്രാർത്ഥന മുതലായവ സ്വന്തമായ ഒരു ഇടവും സ്വന്തമായ സമയവും കണ്ടെത്തി (മി പൈസ് ആൻഡ് മി ടൈം) ദിവസവും പരിശീലിയ്ക്കുക.
ചിട്ടയായ ആഹാരശീലങ്ങൾ — വീട്ടിലെല്ലാവരുടെയും ഭക്ഷണകാര്യങ്ങൾ കൃത്യമായി ശ്രദ്ധിയ്ക്കുകയും അവനവ ന്റെ ആഹാരം എന്നും അവസാനത്തേയ്ക്ക് വെയ്ക്കുക എന്നത് സ്ത്രീകളിൽ ചിലരിലെ ങ്കിലും കാണുന്ന രീതിയാണ്. പ്രാതൽ 10 മണിയ്ക്കും ഉച്ചഭക്ഷണം 3 മണിയ്ക്കും അത്താഴം രാത്രി 10 മണിയ്ക്കും എന്ന രീതി ശരീരത്തിന്റെ പചന-ദഹന വ്യവസ്ഥയെ വിപരീതമായി ബാധിയ്ക്കും. കൂടാതെ പ്രമേഹം കുടലിലെ വ്രണങ്ങൾ രക്താദിസമ്മർദ്ദം മുതലായ പല ജീവിതശൈലി ജന്യരോഗങ്ങൾക്കും കാരണമാകാം.
പ്രകൃതിയുടെ താളത്തിനൊത്ത് ശരീരത്തിന്റെ താളം ക്രമീകരിക്കേണ്ടതുണ്ട്. ആ യതിനാൽ സൂര്യോദയത്തിനു ശേഷം 8 മണിയോടെ പ്രഭാതഭക്ഷണവും 1 മണിയോടെ ഉ ച്ചഭക്ഷണവും സൂര്യാസ്തമയത്തിനൊപ്പം അത്താഴവും കഴിയ്ക്കുക. ഉറങ്ങുന്നതിന് 2 മണി ക്കൂറ് മുമ്പെങ്കിലും ലഘുവായി അത്താഴം കഴിയ്ക്കുക. അവനവന്റെ ദഹനശക്തിയ്ക്കനുസ രിച്ച് ഭക്ഷണത്തിന്റെ അളവ് ക്രമീകരിയ്ക്കുകയും നല്ലവണ്ണം ചവച്ചരച്ച് ഭക്ഷണം കഴി യ്ക്കുകയും വേണം.
കുളി ഒരു കെണി
പൊതുവെ സ്ത്രീകൾക്കിടയിൽ വീട്ടിലെ ജോലികളെല്ലാം തീർത്ത് ഉച്ചയ്ക്ക് കുളിയ്ക്കുക എന്ന ശീലം പതിവുള്ളതാകുന്നു. നട്ടുച്ചയ്ക്ക് സൂര്യൻ ഉച്ചിയിൽ നിൽക്കുമ്പോൾ
ശരീരത്തിൽ പിത്തദോഷം വർദ്ധിയ്ക്കുന്നതിനാൽ ആ സമയത്ത് തലകുളിച്ചാൽ നീരിറക്കം മൂലമുളള നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. നടുവേദന കഴുത്തുവേദന എന്ന രോഗാ വസ്ഥകൾ ഉളള സ്ത്രീകളിൽ ഈ ശീലം കൂടുതൽ ഉള്ളതായി കണ്ടുവരുന്നു.
തലകുളിയ്ക്കുന്നത് രാവിലെ വെയിൽ മൂക്കുന്നതിന് മുൻപാകാൻ ശ്രദ്ധിയ്ക്കുക. വൈകുന്നേരം വെയിൽ ആറിയ ശേഷം സന്ധ്യയ്ക്ക് മുൻപും ആകാം.
തലയ്ക്കുളള എണ്ണ നീരിറക്കം മുതലായവ പ്രശ്നങ്ങളുണ്ടെങ്കിൽ ആയുർവ്വേദ ഡോ ക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിയ്ക്കുക. മുടികൊഴിച്ചിൽ താരൻ മുതലായ പ്രശ്നങ്ങൾക്ക് എണ്ണ തിരഞ്ഞെടുക്കുന്നത് വൈദ്യനിർദ്ദേശം അനുസരിച്ച് ചെയ്യുന്നത് നീ
രിറക്ക രോഗങ്ങൾ വരാതിരിയ്ക്കുവാൻ സഹായിയ്ക്കും .
വ്യായാമവും എണ്ണതേച്ച് കുളിയും
ഏറ്റവും യന്ത്രവത്കൃതമായ ഒരു ഭാഗമായി അടുക്കള മാറി കഴിഞ്ഞു. വ്യായാമമില്ലെ എന്ന ചോദ്യത്തിന് ദിവസം മുഴുവനും അടുക്കളയിലാണ് എന്ന മറുപടിയായണ് മിക്ക സ്ത്രീകൾക്കും ഉണ്ടാവുക. എന്നാൽ ഭക്ഷണത്തിനൊത്ത വ്യായാമം ലഭിയ്ക്കുന്നില്ല എന്നത് തികച്ചും വ്യക്തവുമാണ്. വർഷംതോറും ക്ഷയിയ്ക്കുന്ന ശാരീരികക്ഷമതയും ശരീരത്തിന്റെ വർദ്ധിച്ചുവരുന്ന ഭാരവും (ഒാപോറോസിസ്) എന്ന അസ്ഥിക്ഷയത്തിന്റെ തോത് സ്ത്രീ കളിൽ വർദ്ധിപ്പിയ്ക്കുന്നു. പ്രമേഹം, ഫാറ്റിലിവർ, രക്താദിസമ്മർദ്ദം എന്നീ ജീവിതശൈലീ രോഗങ്ങൾ വേറെയും.
വീട്ടിൽ തന്നെ ചെയ്യാവുന്ന വ്യായാമമുറകൾക്കായി ദിവസവും സമയം മാറ്റി വെയ്ക്കുക. സൂര്യനമസ്കാരം ഒരു വ്യായാമമുറയായി കണ്ട് ദിവസവും പരിശീലിയ്ക്കുക.
– വ്യായാമത്തെ പോലെതന്നെ പ്രാധാന്യമുള്ളതാണ് അഭ്യംഗം അഥവാ എണ്ണതേച്ച് കുളി ദൈന്യംദിനപ്രവൃത്തികൾക്കായുളള ഉണർവും ഉന്മേഷവും രാത്രിവരെ നിലനിർത്തു വാൻ അഭ്യംഗം സഹായിയ്ക്കും. കൂടാതെ പ്രായം മുന്നേറുമ്പോൾ കടന്നുവരുന്ന വാതരോ ഗങ്ങളെ ചെറുക്കുവാനും ത്വക്കിന്റെ സ്നിഗ്ദ്ധാംശം നിലനിർത്തി ആരോഗ്യപൂർണ്ണമാക്കു വാനും അഭ്യംഗം പ്രയോജനകരമാണ്. അഭ്യംഗത്തിനുളള എണ്ണ രോഗാവസ്ഥ കളുളളവർ ഡോക്ടറുമായി സംസാരിച്ചുതന്നെ തിരഞ്ഞെടുക്കേണ്ടതാണ്.
വീട്ടിനകം ക്രിയാത്മകം
എല്ലാദിവസവും ഒരോപൊലെയാകുമ്പോൾ വീട് ഒരർത്ഥത്തിൽ പലർക്കും തടവറ പോലെയാകാറുണ്ട്. ആവർത്തനവിരസമായ ഈ ജീവിതശൈലി നിങ്ങളുടെ പ്രസരിപ്പിനെ തല്ലികെടുത്തും .
– ഒരു വ്യക്തിയുടെ താല്പര്യങ്ങളും സന്തോഷങ്ങളുമെല്ലാം ചേതനയുടെ ഉറവിടമായ ആത്മഭാവമായിതന്നെയാണ് ആയുർവ്വേദം കണക്കാക്കുന്നത്. അതിനാൽ അവനവന്റെ ഇ ഷ്ടവിനോദങ്ങൾ തന്റേതായ താല്പര്യങ്ങൾ ഇവ ഓരോ സ്ത്രീയും മനസ്സിലാക്കുകയും അവയിൽ ഏർപ്പെടുന്നതും ആരോഗ്യദായകമായ ശീലങ്ങളാകുന്നു. കൃഷി മുതൽ നൃത്തം ,സംഗീതം വായന, എഴുത്ത് പോടിംഗ് ഏതായാലും അത് തിരിച്ചറിഞ്ഞ് അതിനായി സ് മയം കണ്ടെത്തുകയും ചിലവാക്കുകയും വേണം.
ഈ പ്രപഞ്ചസൃഷ്ടിയുടെ അവിഭാജ്യഘടകമാണ് സ്ത്രീ. സ്ത്രീശരീരത്തിലെ ഋ തുചകവും ചാന്ദ്രമാസവും തമ്മിലുളള ബന്ധവും അതിന്റെ തെളിവാണ്. ഇത് തിരിച്ചറിഞ്ഞ് പ്രസരിപ്പോടും ഉന്മേഷത്തോടും കൂടി ഓരോ ഉത്തരവാദിത്വവും കൂടുതൽ ബോധപൂർവ്വം കൂടുതൽ ഉൾകാഴ്ചയോടെ ആയി സന്തോഷത്തിൽ നിന്നും ചെയ്യുക. സന്തോഷത്തിനു വേണ്ടിയല്ല ആരോടും വൈഷമ്യമില്ലാതെ ജീവിതമെന്ന ഈ മഹാത്ഭുതപ്രകിയ നമുക്ക് ന ല്കിയ ഓരോ അനുഗ്രഹത്തേയും സ്വീകരിയ്ക്കുക.
സ്ത്രീകളെ നമുക്ക് ജീവിയ്ക്കാം സന്തോഷത്തോടെ സംതൃപ്തിയോടെ എല്ലാവരെയും സ്നേഹിച്ച് എല്ലാത്തിനെയും പുണർന്ന് ഈ ഭൂമിയിൽ ഉളളിടത്തോളം
സ്നേഹപൂർവ്വം രമ്യ