അഷ്ടാംഗം ആരോഗ്യസംരക്ഷണത്തോടൊപ്പം കുടുംബസംരക്ഷണ മേഖലയിലേക്കും പ്രവേശിക്കുന്നു. മാറിവരുന്ന സാമുഹ്യാവസ്ഥകളില്‍ കുടുംബസാഹചര്യങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ നമ്മള്‍ നിര്‍ബന്ധിതരാകുന്നു.
കേരളം യുവത്വത്തില്‍ നിന്നും വാര്‍ദ്ധകൃത്തിലേക്ക് മാറുന്നു എന്നാല്‍ ഇന്ത്യ യുവത്വത്തില്‍ തുടരുന്നു. ലോകമെമ്പാടുമുള്ള മലയാളി സാന്നിദ്ധ്യവും വികസിതരാജ്യങ്ങളിലേക്ക് അനുസ്യൂതം തുടരുന്ന കുടിയേറ്റവും തന്നെയാണ് ഈ അവസ്ഥയ്ക്കുള്ള പ്രധാനകാരണം
പഠനകാലത്തുതന്നെ തൊഴില്‍ പരിശീലനം, മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ കഴിവിനനുസൃതമായ ഉദ്യോഗം, സുരക്ഷിതത്വമുള്ള രാജ്യാന്തരീക്ഷം തുടങ്ങി പലവിധ ഘടകങ്ങളും വികസിതരാജ്യങ്ങളെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നു.
ഈ സാഹചര്യങ്ങളാല്‍ പലപ്പോഴും മാതാപിതാക്കളെ സംരക്ഷിക്കുക എന്ന ധര്‍മ്മം അനുവര്‍ത്തിക്കാന്‍ സാധിക്കാതെ വരുന്നു. തൊഴില്‍ ജോലി മേഖലകളോടനുബന്ധിച്ച് ദുര ദേശവാസം, യാത്രകൾ, പുണ്യതീര്‍ത്ഥ – ഉല്ലാസ – വിനോദ – വിദ്യാഭ്യാസ യാത്രകള്‍ തുടങ്ങി പലവിധ സാഹചര്യങ്ങളും വരുമ്പോള്‍ മാതാപിതാക്കളുടേയും രക്ഷിതാക്കളുടേയും സംരക്ഷണത്തെപറ്റി ആശങ്കപ്പെടുന്നവര്‍ ധാരാളമുണ്ട്.
ഈ സാഹചര്യങ്ങളില്‍ സുരക്ഷിതമായി താല്ക്കാലികമായി കുറച്ചു ദിവസത്തേക്ക് താമസസൌകര്യമൊരുക്കുന്ന സംവിധാനമാണ് അഷ്ടാംഗം സ്വാസ്ഥ്യം.
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്ത രക്ഷിതാക്കളെ താല്ക്കാലികമായി സുരക്ഷിതമായി താമസിക്കാന്‍ ഒരിടം ഒരുക്കുന്നു. സ്വന്തം ശാരീരിക കാര്യങ്ങള്‍ സ്വയം നിര്‍വ ഹിക്കാന്‍ സാധിക്കുന്ന ദമ്പതികള്‍ക്കോ അച്ഛനേയോ അമ്മയേയോ ഒറ്റക്കോ ഇവിടെ താമസിപ്പിക്കാവുന്നതാണ്.
നമ്മള്‍ ഒരുക്കുന്ന സാകര്യങ്ങള്‍
Address
Ashtamgam Ayurveda Chikitsalayam,
4/495A, Vavanoor, Koottanad
Palakkad, Dt. – 679 533
Kerala, India.
Tel: +91 466 237 2000
Mob: +91 828 137 2000
Our Location
To reach Ashtamgam Ayurveda Chikitsalayam, proceed along Pattambi Road from Koottanad Take a deviation at Vavannoor junction, from where Ashtamgam is just 1 km away.
On the Map