Ayurveda Multi Speciality Medical College Hospital

Search

അഷ്ടാംഗം

യോഗ ദിനചര്യ കോഴ്സ്

ആമുഖം
  • രോഗവും രോഗഭയവും നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ?
  • ഈ അസ്വസ്ഥതയ്ക്കു യോഗ ഒരു പരിഹാരമാണെന്നറിഞ്ഞിട്ടും ചിട്ടയായി യോഗ അഭ്യസിക്കുവാൻ കഴിയാത്ത ആളാണോ നിങ്ങൾ?
  • ശാരീരിക മാനസിക പിരിമുറുക്കങ്ങൾ ഇല്ലാതെ ജീവിതത്തെ ആസ്വദിക്കുവാൻ തയ്യാറെടുക്കുന്ന ആളാണോ നിങ്ങൾ?
  • അലസതയും തിരക്കും കാരണം ചിട്ടയായ ഒരു ജീവിത ശൈലിയും സ്വയം പരിരക്ഷയും നിങ്ങൾ മാറ്റിവച്ചിരുന്നുവോ?

സമഗ്രമായ ആരോഗ്യ പരിരക്ഷ മുൻനിർത്തികൊണ്ട്, എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളെയും ഉൾപ്പെടുത്തി അനായാസം ചെയ്യാവുന്ന ഒരു ഹ്രസ്വകാല കോഴ്സ് നിങ്ങൾക്ക് വേണ്ടി അഷ്ടാംഗം വിഭാവനം ചെയ്തിട്ടുണ്ട് !

യോഗശാസ്ത്രത്തിലെ അടിസ്ഥാന തത്വങ്ങളെ  പരിചയപ്പെടുത്തി, വ്യക്‌തിനിഷ്ഠമായ അവബോധത്തിലൂടെ ശാരീരിക മാനസിക സന്തുലനം കൈവരിക്കുവാൻ ഈ കോഴ്സ് സഹായകമാണ്, ഒപ്പം  തന്നെ  രോഗപ്രതിരോധ ശേഷി ഉറപ്പുവരുത്തുവാനും നിലവിലുള്ള രോഗങ്ങൾക്ക് ആശ്വാസം നൽകുവാനും നിങ്ങൾ പ്രാപ്‌തരാകും. യോഗ എന്നതു കേവലം കായികാഭ്യാസം മാത്രമല്ല മറിച്ചു പൂർണമായ വ്യക്‌തിത്വ വികസനം കൂടിയാണ്, അതിനാൽ സ്വഭാവരൂപീകരണത്തിലൂടെ നമ്മുടെ വൈകാരിക വിക്ഷോഭങ്ങളെ നിയന്ത്രിക്കുവാൻ ഈ കോഴ്സ് സഹായിക്കുന്നു.

ഈ കോഴ്‌സിൽ ഉൾപ്പെടുത്തിയിട്ടുള്ള ആയുർവേദ ദിനചര്യ പരിശീലിച്ചു അഭ്യസിക്കുന്നതിലൂടെ നിങ്ങൾക്ക് ഒരു ദിവസത്തെ സമയം ക്രിയാത്‌മകമായി വിനിയോഗിക്കുവാനും സ്വയം പരിരക്ഷ ഉറപ്പുവരുത്തുവാനും സാധിക്കുന്നു.

പ്രയോജനങ്ങൾ:
  • യോഗയുടെ ആവിർഭാവവും അടിസ്ഥാന സിദ്ധാന്തങ്ങളെയും മനസ്സിലാക്കുക
  • സൂക്ഷ്മ വ്യായാമങ്ങളിലൂടെയും യോഗാസന- പ്രാണായാമങ്ങളിലൂടെയും ശാരീരിക മാനസിക സന്തുലനം കൈവരിക്കുക.
  • ലളിതവും അവശ്യവുമായ ധ്യാന പരീശീലനങ്ങൾ മുഖേന ആത്മനിയന്ത്രണം ലജ്ജിക്കുക.
  • വ്യക്തിജീവിതത്തിൽ ആയുർവേദ  ദിനചര്യ ക്രമം ഉൾകൊള്ളിക്കുക.
പ്രധാന ഹൈലൈറ്റുകൾ :
  • ചുരുങ്ങിയ കാലയളവ് കൊണ്ട് കോഴ്സ് പൂർത്തിയാകുന്നു.
  • വ്യക്തി അധിഷ്ഠിതവും ലളിതവും ആയ യോഗ ആസനങ്ങൾ അഭ്യസിപ്പിക്കുന്നു.
  • യോഗയിലൂടെ ശരീര വിന്യാസക്രമവും ശ്വാസ നിയന്ത്രണങ്ങളും പരിശീലിപ്പിക്കുന്നു.
  • കോഴ്സ് പൂർത്തിയാക്കുന്നതിനോടൊപ്പം നിങ്ങൾക്ക് ഡിജിറ്റൽ പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്
കോഴ്സ് കാലാവധി:
  • ആകെ 16 സെഷനുകൾ (16 മണിക്കൂർ) 2 മാസത്തിനുള്ളിൽ പൂർത്തിയാകുന്നു.
  • ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ആഴ്ചയിൽ 1 മണിക്കൂർ വീതമുള്ള 2 സെഷനുകൾ.
  • സമയം- വൈകുന്നേരം 4pm -5 pm IST
  • ബാച്ചുകൾ – ഒരു വർഷത്തിൽ 3 ബാച്ചുകൾ : ജനുവരി /മെയ്/ സെപ്തംബർ
  • അടുത്ത ബാച്ച്: 2024 സെപ്റ്റംബർ 1 ന് ആരംഭിക്കുന്നു. ചേരാൻ ഉള്ള അവസാന തീയതി 2024 ആഗസ്റ്റ് 28.
വിശദാംശങ്ങൾ:

  • സെഷൻ

    വിശദാംശങ്ങൾ

    പരിശീലകർ

    Date 

    1.

    ആയുർവേദ ദിനചര്യ I

    • ആയുർവേദ ദിനചര്യ ആമുഖം,  തത്വങ്ങൾ

    • ത്വാനുസാരേ ദിനചര്യ വ്യതിയാനങ്ങൾ

    • സ്വാസ്ഥ്യസംരക്ഷണം ദിനചര്യയിലൂടെ

    ഡോധന്യ സി പി

    03/09/24

    2.

    ആയുർവേദ ദിനചര്യ II

    • വ്യക്ത്യാധിഷ്ഠിത ദിനചര്യ ക്രമങ്ങൾഅവയുടെ പരിശീലനം

    ഡോസ്വാതി വി

    05/09/24

    3.

    യോഗ ആമുഖം

    • യോഗയുടെ ആവിർഭാവവുംചരിത്രവുംസിദ്ധാന്തങ്ങളും തത്വങ്ങളും

    • അഷ്ടാംഗ യോഗ 

    ഡോജിതേഷ് ചന്ദ്രൻ

    10/09/24

    4. 

    യോഗശാസ്ത്രത്തിലൂടെ മനുഷ്യ ശരീരത്തിന്റെ ജ്ഞാനം

    • മനുഷ്യശരീരത്തിലെ പ്രമുഖ പേശികളുടെയും സന്ധികളുടെയും ജ്ഞാനം

    • യോഗ പരിശീലിക്കുമ്പോൾ ഉണ്ടാകേണ്ട ശാരീരിക വിന്യാസ ക്രമവും അവബോധവും

    ഡോജിതേഷ് ചന്ദ്രൻ

    12/09/24

    5.

    സൂര്യനമസ്കാരം I

    സൂര്യനമസ്കാരം ആമുഖവുംപ്രയോജനങ്ങളുംപരിമിതികളും

    ശ്രീവിഘ്നേഷ് പി ഗോപൻ

    19/09/24

    6. 

    സൂര്യനമസ്കാരം II

    • സൂര്യനമസ്കാരം പരിശീലനം

    ശ്രീവിഘ്നേഷ് പി ഗോപൻ

    24/09/24

    7. 

    യോഗാസന I

    • സൂക്ഷ്മ വ്യായാമങ്ങളുംയോഗാസനങ്ങളും ആമുഖം

    • സൂക്ഷ്മ വ്യായാമങ്ങളുടെ പരിശീലനം.

    ഡോസ്വാതി വി

    26/09/24

    8. 

    യോഗാസന II

    • മനുഷ്യ ശരീരത്തിന്റെ ദഹന പച വ്യവസ്ഥയെ സ്വാധീനിക്കുന്ന യോഗാസനകളുടെ പരിചയം പരിശീലനം

    ഡോധന്യ സി പി

    01/10/24

    9. 

    യോഗാസന III

    • മനുഷ്യ ശരീരത്തിന്റെ നാഡീ വ്യവസ്ഥയെയും പേശി സന്ധികളെയും സ്വാധീനിക്കുന്ന യോഗാസനകളുടെ പരിചയം പരിശീലനം

    ഡോജിതേഷ് ചന്ദ്രൻ

    03/10/24

    10. 

    യോഗാസന IV

    • മനുഷ്യ ശരീരത്തിന്റെ സംതുലിതയെയുംവ്യാധിക്ഷമത്വത്തെയും ഓജസ്സിനെയും

      സ്വാധീനിക്കുന്ന യോഗാസനകളുടെ പരിചയം പരിശീലനം

    ഡോസ്വാതി വി

    08/10/24

    11. 

    പ്രാണായാമം I

    • ശ്വസന വ്യായാമങ്ങൾ, പ്രാണായാമം ആമുഖം 

    • നാഡീ ശുദ്ധി ക്രിയകളും വിഭാഗീയ ശ്വസനവും

    ശ്രീവിഘ്നേഷ് പി ഗോപൻ

    10/10/24

    12.

    പ്രാണായാമം II

    • മനുഷ്യശരീരത്തിലെ ത്രിദോഷങ്ങളെ സ്വാധീനിക്കുന്ന പ്രാണായാമങ്ങൾ

    • പരിചയവും പരിശീലനവും

    ഡോധന്യ സി പി

    15/10/24

    13. 

    മുദ്രകളും ബന്ധങ്ങളും

    • മുദ്രകളുടെയും ബന്ധങ്ങളുടെയും അടിസ്ഥാന പരിചയവും പരിശീലനവും

    ശ്രീവിഘ്നേഷ് പി ഗോപൻ

    17/10/24

    14. 

    ധ്യാനം

    • അടിസ്ഥാന യോഗ ധ്യാന മുറകൾ, പരിചയം പരിശീലനം 

    ഡോസ്വാതി വി

    01/10/24

    15. 

    സ്വയം പരിരക്ഷയും സ്വയം പര്യാപ്തതയും I

    • വ്യക്ത്യാധിഷ്ഠിത യോഗ ദിനചര്യ ക്രമീകരണവുംനിത്യേന പരിശീലിക്കേണ്ടുന്നതിനുള്ള നിർദേശങ്ങളൂം.

    ഡോധന്യ സി പി &

    ശ്രീവിഘ്നേഷ് പി ഗോപൻ

    22/10/24

    16. 

    സ്വയം പരിരക്ഷയും സ്വയം പര്യാപ്തതയും II

    • പങ്കെടുത്തവരിൽ നിന്നുള്ള പ്രതീകരണങ്ങളും നിർദേശങ്ങളും ശുപാർശകളും 

    ഡോധന്യ സി പി 

    ഡോജിതേഷ് ചന്ദ്രൻ 

    ഡോസ്വാതി വി 

    ശ്രീവിഘ്നേഷ് പി ഗോപൻ

    24/10/24

     

കോഴ്‌സ് പരിശീലകരുടെ വിശദാംശങ്ങൾ:

1. ഡോ. ജിതേഷ് ചന്ദ്രൻ

  • BAMS – ബാംഗ്ലൂരിലെ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ നിന്ന് ആയുർവേദ മെഡിസിൻ ആൻഡ് സർജറി ബിരുദം.

  • MD (AYU) – ബാംഗ്ലൂരിലെ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ നിന്ന് ആയുർവേദത്തിൽ മാസ്റ്റേഴ്സ് (ശരീര രചന- ആയുർവേദ അനാട്ടമി).

  • PGDY – തമിഴ്‌നാട്ടിലെ അണ്ണാമലൈ സർവകലാശാലയിൽ നിന്ന് യോഗയിൽ പിജിഡിപ്ലോമ.

  • PDY (Mental Science) – ഷിമോഗയിലെ കുവെമ്പു സർവകലാശാലയിൽ നിന്ന് മെൻ്റൽ സയൻസിൽ പിജിഡി.

  • YIC S-VYASA – എസ്-വ്യാസ, യൂണിവേഴ്സിറ്റി, , ബാംഗ്ലൂരിൽ നിന്ന് യോഗ ഇൻസ്ട്രക്ടർ കോഴ്സ്, ചെയ്യുന്നു.

  • MSc Yoga & Life Science S-VYASA – എസ്-വ്യാസ, – യൂണിവേഴ്സിറ്റി, ബാംഗ്ലൂരിൽ നിന്ന് എംഎസ്‌സി യോഗ ചെയ്യുന്നു.

     

2. ഡോ. ധന്യ സി പി

  • BAMS – കേരളത്തിലെ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ആയുർവേദ മെഡിസിൻ ആൻഡ് സർജറി ബിരുദം.

  • MD (AYU) Swasthavritta & Yoga – കേരള സർവകലാശാലയിൽ നിന്ന് ആയുർവേദത്തിൽ (സ്വസ്ഥവൃത്ത (പ്രിവൻ്റീവ് മെഡിസിൻ), യോഗ) ബിരുദാനന്തര ബിരുദം.

  • YIC S-VYASA – എസ്-വ്യാസ, യൂണിവേഴ്സിറ്റി, , ബാംഗ്ലൂരിൽ നിന്ന് യോഗ ഇൻസ്ട്രക്ടർ കോഴ്സ് (YIC), ചെയ്യുന്നു.

  • CSM – സ്മൃതി ധ്യാനത്തിലെ അടിസ്ഥാന കോഴ്സ് (ആയുർവേദ സൈക്കോതെറാപ്പി ATAB അംഗീകൃതം.) ചെയ്യുന്നു

 

3. ഡോ. സ്വാതി വി

  • BAMS – ചെന്നൈയിലെ ഡോ എംജിആർ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ആയുർവേദ മെഡിസിൻ ആൻഡ് സർജറി ബിരുദം

  • MD (AYU) Swasthavritta & Yoga – കേരളത്തിലെ അമൃത വിശ്വവിദ്യാലയ പീഠത്തിൽ നിന്ന് ആയുർവേദത്തിൽ (സ്വസ്ഥവൃത്ത (പ്രിവൻ്റീവ് മെഡിസിൻ), യോഗ) മാസ്റ്റേഴ്സ്

  • YIC S-VYASA – എസ്-വ്യാസ, യൂണിവേഴ്സിറ്റി, , ബാംഗ്ലൂരിൽ നിന്ന് യോഗ ഇൻസ്ട്രക്ടർ കോഴ്സ് (YIC)

  • CSM SMRITI – സ്മൃതി ധ്യാനത്തിലെ അടിസ്ഥാന കോഴ്സ് (ആയുർവേദ സൈക്കോതെറാപ്പി ATAB അംഗീകൃതം.)

 

 

 

4. ശ്രീ. വിഘ്നേഷ് പി ഗോപൻ

  • BA Sanskrit – കേരളത്തിലെ കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നിന്ന് സംസ്‌കൃത ബിരുദം.

  • MA Sanskrit – കേരളത്തിലെ കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്ന്   സംസ്‌കൃത  ബിരുദാനന്തര ബിരുദം.

  • YIC S-VYASA – എസ്-വ്യാസ, യൂണിവേഴ്സിറ്റി, , ബാംഗ്ലൂരിൽ നിന്ന് യോഗ ഇൻസ്ട്രക്ടർ കോഴ്സ് (YIC)

  • MSc Yoga & Life Science – ബാംഗ്ലൂരിലെ എസ്-വ്യാസയിൽ നിന്ന് എംഎസ്‌സി യോഗ പഠിക്കുന്നു.

കോഴ്സ് ഫീസ്

₹ 8,000/-

ബാങ്ക് വിശദാംശങ്ങൾ

A/c Name: ASHTANGA EDUCATIONAL TRUST
ACCOUNT NUMBER:919010070921281
BANK: AXIS BANK
BRANCH: PATTAMBI
IFSC: UTIB0003001

UPI:
രജിസ്ട്രേഷനായുള്ള ആവശ്യകതകൾ
  1. ഫീസ് അടച്ച രസീത്
  2. ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ
Contact Details:

 Mobile / WhatsApp: 8281135090/ 8123170267

E-mail: aacvswasthavritta@gmail.com

Address: Ashtamgam Ayurveda Chikitsalayam & Vidyapeedham, 4/495A, Vavanoor, Koottanad, Palakkad, Dt. – 679 533 Kerala, India.

Contact Details:

മൊബൈൽ / വാട്ട്‌സ്ആപ്പ്: 8281135090/ 8123170267

ഇ-മെയിൽ: aacvswasthavritta@gmail.com

വിലാസം: അഷ്ടാoഗം ആയുർവേദ ചികിത്സാലയം & വിദ്യാപീഠം, 4/495A, വാവനൂർ, കൂറ്റനാട്, പാലക്കാട്, ഡി.റ്റി. – 679 533 കേരളം, ഇന്ത്യ.