സംഹിതാപഠനം :പ്രതിസന്ധികളും പരിഹാരങ്ങളും
സംഹിതാപഠനം :പ്രതിസന്ധികളും പരിഹാരങ്ങളും ഡോ.കെ .മുരളി ആയുർവേദ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അവിഭാജ്യഘടകമായ സംഹിതാ പഠനം, അനേകം പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന കാലഘട്ടമാണിത്. പഠനത്തിന്റെ അളവുകോൽ പരീക്ഷാഫലമായിരിക്കെ അതിലുണ്ടാകുന്ന പ്രശ്നങ്ങൾ എന്തുകൊണ്ടെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. കേവല സംഹിതകളെ ആശ്രയിച്ചുള്ള പഠനം വിദ്യാർത്ഥികൾക്ക് ആകർഷകമായി തോന്നായ്ക, ശ്ലോകപഠനം ബുദ്ധിമുട്ടുള്ള ഒരു പ്രക്രിയയായി അനുഭവപ്പെടുക, പ്രായോഗികത അനുഭവപ്പെടായ്ക എന്നിങ്ങനെ ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങളെപ്പറ്റി കൃത്യമായ അന്വേഷണം നടത്തി ഓരോന്നിനും ഉള്ള പരിഹാരങ്ങൾ ആലോചിക്കേണ്ടതുണ്ട്.സൂക്ഷ്മമായി പരിശോധിച്ചാൽ ഈ വെല്ലുവിളികളെ ഒന്നൊന്നായി കണ്ടെത്തുക, […]